Month: ആഗസ്റ്റ് 2023

നിരാശയെ നേരിടുക

ജീവിതാഭിലാഷമായിരുന്ന ഒരു യാത്രയ്ക്കായി വർഷം മുഴുവനും പണം സ്വരൂപിച്ച ശേഷം, അമേരിക്കയിലെ ഒക്ക്‌ലഹോമ ഹൈസ്‌കൂളിൽ നിന്നുള്ള മുതിർന്ന വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അവരിൽ പലരും ഒരു വിമാനക്കമ്പനിയെന്ന വ്യാജേന ഒരു വ്യാജ കമ്പനിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നു മനസ്സിലാക്കിയത്. “ഇത് ഹൃദയഭേദകമാണ്,'' ഒരു സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. എന്നിരുന്നാലും, തങ്ങളുടെ പദ്ധതികൾ മാറ്റേണ്ടിവന്നെങ്കിലും, വിദ്യാർത്ഥികൾ 'അത് പരമാവധി പ്രയോജനപ്പെടുത്താൻ' തീരുമാനിച്ചു. ടിക്കറ്റുകൾ ഉറപ്പുനൽകിയ അടുത്തുള്ള വിനോദ കേന്ദ്രങ്ങളിൽ അവർ രണ്ടു ദിവസം ആസ്വദിച്ചു.

പരാജയപ്പെട്ടതോ മാറ്റം വരുത്തിയതോ ആയ പ്ലാനുകൾ കൈകാര്യം ചെയ്യുന്നത് നിരാശാജനകമോ…

താഴ്ത്തപ്പെട്ടവൻ എങ്കിലും പ്രത്യാശാനിർഭരൻ

സഭാരാധനയ്‌ക്കൊടുവിൽ പാസ്റ്ററുടെ ക്ഷണപ്രകാരം ലാട്രിസ് മുൻനിരയിലേക്ക് നടന്നു. സഭയെ അഭിവാദ്യം ചെയ്യാൻ അവളെ ക്ഷണിച്ചപ്പോൾ, അവൾ സംസാരിച്ച കനമുള്ളതും അതിശയകരവുമായ വാക്കുകൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൾ അമേരിക്കയിലെ കെന്റക്കിയിൽ 2021 ഡിസംബറിൽ ആഞ്ഞടിച്ച വിനാശകരമായ ചുഴലിക്കാറ്റിൽ അവളുടെ ഏഴ് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടനന്തരം ഇവിടേക്കു താമസം മാറ്റിയതായിരുന്നു. “ദൈവം എന്നോടൊപ്പമുള്ളതിനാൽ എനിക്ക് ഇപ്പോഴും പുഞ്ചിരിക്കാൻ കഴിയും,'' അവൾ പറഞ്ഞു. പരിശോധനയിൽ തകർന്നുവെങ്കിലും, അവളുടെ സാക്ഷ്യം സ്വന്തം വെല്ലുവിളികൾ നേരിടുന്നവർക്ക് ശക്തമായ പ്രോത്സാഹനമായിരുന്നു.

22-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ (യേശുവിന്റെ കഷ്ടപ്പാടുകളിലേക്ക് വിരൽ ചൂണ്ടുന്നവ) ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടതായി…

എന്തൊരു സുഹൃത്ത്!

ഞാനും എന്റെ ദീർഘകാല സുഹൃത്തും പരസ്പരം കണ്ടിട്ട് കുറച്ച് വർഷങ്ങളായി. ആ സമയത്ത്, അദ്ദേഹത്തിന് കാൻസർ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംസ്ഥാനത്തേക്കുള്ള അപ്രതീക്ഷിത യാത്ര അദ്ദേഹത്തെ വീണ്ടും കാണാനുള്ള അവസരം എനിക്കു നൽകി. ഞാൻ റെസ്റ്റോറന്റിലേക്ക് നടന്നു, പരസ്പരം കണ്ടപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. ഞങ്ങൾ ഒരേ മുറിയിൽ കഴിഞ്ഞിട്ട് വളരെക്കാലമായി, ഇപ്പോൾ മരണം ജീവിതത്തിന്റെ ഹ്രസ്വതയെ ഓർമ്മപ്പെടുത്തുന്നു. സാഹസികതകളും കോമാളിത്തരങ്ങളും ചിരിയും നഷ്ടവും നിറഞ്ഞ ഒരു നീണ്ട സൗഹൃദത്തിൽ നിന്നാണ് ഞങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ ഉതിർന്നത്. അത്രയേറെ സ്‌നേഹത്താലാണ്…

ഹൃദയംഗമമായ ഔദാര്യം

“ഞാൻ ജീവിച്ച സ്വയ-കേന്ദ്രീകൃതവും സ്വയ-സേവിക്കലിന്റെയും സ്വയ-പരിരക്ഷയുടെയും ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്" എന്ന് പറഞ്ഞുകൊണ്ട് ആരും ഒരിക്കലും മരിച്ചിട്ടില്ല,” ഹൃദയംഗമമായ ഔദാര്യത്തോടെ [തങ്ങളെത്തന്നെ] ലോകത്തിനു സമർപ്പിക്കാൻ ഉദ്‌ബോധിപ്പിച്ചുകൊണ്ട് എഴുത്തുകാരനായ പാർക്കർ പാമർ ഒരു ബിരുദദാന പ്രസംഗത്തിൽ പറഞ്ഞു.

പക്ഷേ, പാർക്കർ തുടർന്നു, ഈ രീതിയിൽ ജീവിക്കുക എന്നതിനർത്ഥം 'നിങ്ങൾക്ക് എത്ര കുറച്ചു മാത്രമേ അറിവുള്ളുവെന്നും പരാജയപ്പെടാൻ എത്ര എളുപ്പമാണെന്നും' പഠിക്കുന്നതാണ്. ലോകസേവനത്തിൽ തങ്ങളെത്തന്നെ സമർപ്പിക്കുന്നതിന്, 'അറിയാത്തതിലേക്ക് നേരെ നടക്കാനും, വീണ്ടും വീണ്ടും പരാജയപ്പെടാനുള്ള അപകടസാധ്യത ഏറ്റെടുക്കാനും- തുടർന്ന് വീണ്ടും വീണ്ടും പഠിക്കുന്നതിന് എഴുന്നേൽക്കാനും' ഉള്ള…

സാക്ഷികൾ

ഹെൻറി വാഡ്‌സ്വർത്ത് ലോംഗ്‌ഫെല്ലോ (1807-1882) തന്റെ “സാക്ഷികൾ'' എന്ന കവിതയിൽ മുങ്ങിയ ഒരു അടിമക്കപ്പലിനെ വിവരിച്ചു. “ചങ്ങലയിട്ട അസ്ഥികൂടങ്ങളെ''കുറിച്ച്എ ഴുതിക്കൊണ്ട്, അടിമത്തത്തിന്റെ എണ്ണമറ്റ പേരില്ലാത്ത ഇരകളെക്കുറിച്ചു ലോംഗ്‌ഫെല്ലോ വിലപിച്ചു. സമാപന ഖണ്ഡിക ഇങ്ങനെ വായിക്കുന്നു, “ഇത് അടിമകളുടെ വിലാപമാണ്, / അവർ അഗാധത്തിൽ നിന്ന് നോക്കുന്നു; / അവർ അജ്ഞാത ശവക്കുഴികളിൽ നിന്ന് കരയുന്നു, / നാമാണ് സാക്ഷികൾ!''

എന്നാൽ ഈ സാക്ഷികൾ ആരോടാണ് സംസാരിക്കുന്നത്? അത്തരം നിശബ്ദ സാക്ഷ്യങ്ങൾ വ്യർത്ഥമല്ലേ?

എല്ലാം കാണുന്ന ഒരു സാക്ഷിയുണ്ട്. കയീൻ ഹാബെലിനെ കൊന്നപ്പോൾ, ഒന്നും സംഭവിച്ചില്ലെന്ന്…